പനമരം: പഞ്ചായത്തഗം അപമര്യദയായി പെരുമാറി വനിത അംഗത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം പഞ്ചായത്തിലെ ഭരണകക്ഷി അംഗം അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായ പ്രതിപക്ഷ വനിത അംഗത്തെ സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു.
യുഡിഎഫ് ചെറുകാട്ടൂർ വാർഡ് അംഗമായ ലിസി പത്രോസ് (48) ആണ് ചികിത്സ തേടിയത്. പ്രളയ ദുരിതശ്വാസവുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്നാണ് വനിത അംഗത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്.
പ്രളയ സഹായം കിട്ടാത്തതുമായി ബന്ധപ്പെട്ട് എം.എ. ചാക്കോയും ലിസി പത്രോസും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് തുടക്കം. കുഴഞ്ഞു വീണ അംഗത്തെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
അംഗത്തിന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ലിസി പോലീസിൽ പരാതി നൽകി. അപമര്യദയായി ഒരു സംസാരവും ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്തംഗം എം.എ ചാക്കോ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ 10000 രൂപ കിട്ടാത്തവരുടെ വിഷയത്തിൽ ഇടപെടുകയും ലിസ്റ്റ് വാർഡ് അംഗത്തിന്റെ പക്കൽ ഏൽപ്പിക്കണമെന്നും ദുരിതബാധിതരോട് പറഞ്ഞിരുന്നു. വനിത അംഗം ചോദിച്ചപ്പോഴും ഇതു തന്നെയാണ് പറഞ്ഞത്. എന്നാൽ അപമര്യാദ്യായി പെരുമാറിയെന്നത് തെറ്റാണ്.