ചാ​ല​ക്കു​ടി​യു​ടെ സ്വ​ന്തം പ​ന​മ്പി​ള്ളി​യും പ​ന​മ്പി​ള്ളി​യു​ടെ സ്വ​ന്തം ചാ​ല​ക്കു​ടി​യും; പനമ്പി​ള്ളി​യെ പു​തി​യ ത​ല​മു​റ​യ്ക്ക​റി​യാ​ൻ സാം​സ്കാ​രി​ക നി​ല​യ​മൊ​രു​ങ്ങു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
ചാ​ല​ക്കു​ടി: അ​ര​നൂ​റ്റാ​ണ്ടി​ന് മു​ൻ​പ് കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ മാ​ഞ്ഞു​പോ​യെ​ങ്കി​ലും പ​ന​ന്പി​ള്ളി​യെ​ന്ന പേ​ര് ചാ​ല​ക്കു​ടി​ക്കാ​ർ​ക്ക് ഇ​ന്നും ആ​വേ​ശ​വും അ​ഭി​മാ​ന​വു​മാ​ണ്.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ മി​ക​ച്ച ഭ​ര​ണാ​ധി​പ​ൻ​മാ​രി​ൽ ഒ​രാ​ളാ​യ പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് അ​ര​നൂ​റ്റാ​ണ്ട് തി​ക​യു​ന്പോ​ൾ ചാ​ല​ക്കു​ടി​യെ ഇ​ന്ന​ത്തെ വി​ക​സ​ന​പാ​ത​യി​ലെ​ത്തി​ച്ച ആ ​മ​ഹാ​ന്‍റെ ഓ​ർ​മ​ക​ൾ ചാ​ല​ക്കു​ടി​യി​ൽ നി​റ​യു​ക​യാ​ണ്.

പ​ന​ന്പി​ള്ളി​യു​ടെ സ്വ​ന്തം ചാ​ല​ക്കു​ടി​യും ചാ​ല​ക്കു​ടി​യു​ടെ സ്വ​ന്തം പ​ന​ന്പി​ള്ളി​യും എ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്. ചാ​ല​ക്കു​ടി​യു​ടെ ഇ​ന്ന​ത്തെ വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​യി​രു​ന്നു പ​ന​ന്പി​ള്ളി.

ചാ​ല​ക്കു​ടി​യി​ൽ കു​മ്മ​ര​പ്പി​ള്ളി കൃ​ഷ്ണ​മേ​നോ​ന്‍റെ​യും മാ​ധ​വി അ​മ്മ​യു​ടേ​യും മ​ക​നാ​യി ജ​നി​ച്ച പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ൻ ത​ന്‍റെ ജ​ൻ​മ​നാ​ടി​ന് വേ​ണ്ടി ചെ​യ്ത കാ​ര്യ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

തൃ​ശൂ​ർ ജി​ല്ല​യു​ടേ​യും എ​റ​ണാ​കു​ളം ജി​ല്ല​യു​ടേ​യും പ​കു​തി​ഭാ​ഗ​ത്തോ​ളം വ​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഇ​പ്പോ​ഴും ജ​ല​സ​മൃ​ദ്ധി ന​ൽ​കു​ന്ന തു​ന്പൂ​ർ​മൂ​ഴി ഇ​റി​ഗേ​ഷ​ൻ പ്രൊ​ജ​ക്ടി​ന് ചു​ക്കാ​ൻ​പി​ടി​ച്ച​ത് പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​നാ​ണ്. ഇ​ന്നും ചാ​ല​ക്കു​ടി​യു​ടെ കാ​ർ​ഷി​ക​സ​മൃ​ദ്ധി​ക്ക് കാ​ര​ണം ഈ ​പ​ദ്ധ​തി​യാ​ണ്.

അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ചാ​ല​ക്കു​ടി​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ന് വേ​ഗ​ത​യേ​കി. പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ ബോ​യ്സ് ഹൈ​സ്കൂ​ളി​ന് സ​മീ​പം നി​ർ​മി​ക്കു​ന്ന പ​ന​ന്പി​ള്ളി സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.

വി​ശാ​ല​മാ​യ ലൈ​ബ്ര​റി​യും പ​ന​ന്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍റെ ജീ​വി​തം വ​രും​ത​ല​മു​റ​യ്ക്ക് അ​റി​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യൊ​രു​ക്കും. പ​ന​ന്പി​ള്ളി ജ​ൻ​മ​ശ​താ​ബ്ദി ഫൗ​ണ്ടേ​ഷ​ന് സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ത്തു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സാം​സ്കാ​രി​ക​നി​ല​യം സ​ജ്ജ​മാ​ക്കു​ന്ന​ത്. പ​ന​ന്പി​ള്ളി​യു​ടെ പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്.

പ​ന​ന്പി​ള്ളി​യു​ടെ സ്മ​ര​ണ​ക്കാ​യി 1998 ഓ​ഗ​സ്റ്റ് ഏ​ഴി​ന് അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി കെ.​ആ​ർ.​നാ​രാ​യ​ണ​ൻ ചാ​ല​ക്കു​ടി സൗ​ത്ത് ജം​ഗ്ഷ​നി​ൽ പ​ന​ന്പി​ള്ളി സ്വ​ക​യ​റി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്ത പ്ര​തി​മ പി​ന്നീ​ട് ലോ​റി​യി​ടി​ച്ച് ത​ക​രു​ക​യും പി​ന്നീ​ട് ദേ​ശീ​യ​പാ​ത വി​ക​സ​നം വ​ന്ന​പ്പോ​ൾ പ​ന​ന്പി​ള്ളി സ്ക്വ​യ​ർ നി​ല​നി​ന്നി​രു​ന്ന സ്ഥ​ലം ന​ഷ്ട​മാ​വു​ക​യും പ്ര​തി​മ ഏ​റെ​ക്കാ​ലം വാ​ഴ​ത്തോ​പ്പി​ൽ അ​നാ​ഥ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​ന​ന്പി​ള്ളി ജ​ൻ​മ​ശ​താ​ബ്ദി ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സം​ഘ​ട​ന അ​ന്ത​രി​ച്ച ഡോ.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​മ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി 2016 ഓ​ഗ​സ്റ്റ് 17ന് ​ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ പു​ന:​സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ന്ന​ത്തെ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രാ​ണ് സാം​സ്കാ​രി​ക നി​ല​യ​ത്തി​ന് പ​ത്തു സെ​ന്‍റ് ന​ൽ​കി​യ​ത്. 75 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​ത്.

ചാ​ല​ക്കു​ടി​യി​ലു​ള്ള പ​ന​ന്പി​ള്ളി സ്മാ​ര​ക ഗ​വ.​കോ​ള​ജി​ന് പു​റ​മെ ഈ ​സാം​സ്കാ​രി​ക നി​ല​യം കൂ​ടി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ ചാ​ല​ക്കു​ടി​യു​ടെ വി​ക​സ​ന നാ​യ​ക​നെ പു​തി​യ​ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ല​റി​യാ​നു​ള്ള അ​വ​സ​ര​മാ​വു​ക​യാ​ണ്.

Related posts

Leave a Comment