ഇനി ആർക്കും അബദ്ധം പറ്റരുത്..! ബാങ്കിൽ പണയം വച്ച സ്വർണം തിരികെയെടുത്തപ്പോൾ തൂക്കം കുറഞ്ഞു! ചോദ്യം ചെയ്തപ്പോൾ ബാങ്ക് നൽകിയ മറുപടി ഞെട്ടിക്കുന്നത്….


നെ​ടും​കു​ന്നം: ബാ​ങ്കി​ൽ പ​ണ​യം​വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ തൂ​ക്കം കു​റ​ഞ്ഞു പോ​യ​താ​യി കാ​ണി​ച്ച് ഉ​ട​മ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ലും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ല്കി.

നെ​ടും​കു​ന്നം പു​ന്ന​വേ​ലി ഇ​ട​ക്ക​ല്ലി​ൽ ബി​ജോ ഏ​ബ്ര​ഹാ​മാ​ണ് നെ​ടും​കു​ന്നം തെ​ക്ക് 1271-ാം ന​ന്പ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.

ബി​ജോ​യു​ടെ പി​താ​വ് ഇ.​കെ. ഏ​ബ്ര​ഹാം ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യി 2019 ഓ​ഗ​സ്റ്റ് ആ​റി​ന് ബാ​ങ്കി​ൽ 83 ഗ്രാം ​സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ പ​ണ​യ​പ്പെ​ടു​ത്തി 1,70,000 രൂ​പ എ​ടു​ത്തി​രു​ന്നു. ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഏ​ബ്ര​ഹാം മ​ര​ണ​പ്പെ​ട്ടു.

തു​ട​ർ​ന്ന് സ്വ​ർ​ണ​പ​ണ​യ​വും ചി​ട്ടി​യു​മ​ട​ക്കം 2020 മേ​യ് അ​ഞ്ചി​ന് ബി​ജോ​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി.2021 മാ​ർ​ച്ച് മൂ​ന്നി​ന് സ്വ​ർ​ണ​ത്തി​ന്‍റെ തു​ക​യും പ​ലി​ശ​യും മ​റ്റ് ബാ​ധ്യ​ത​ക​ളു​മ​ട​ക്കം 2,18,652 രൂ​പ അ​ട​ച്ച് ബി​ജോ ബാ​ങ്കി​ൽ നി​ന്നും പ​ണ​യ​മെ​ടു​ത്തു.

ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കാ​നാ​യി കൊ​ണ്ടു​പോ​യി തൂ​ക്കി​യ​പ്പോ​ൾ 52.9 ഗ്രാം ​മാ​ത്ര​മാ​ണു​ള്ള​ത്. 20 മി​നി​ട്ടി​നു​ള്ളി​ൽ ബി​ജോ ബാ​ങ്കി​ലെ​ത്തി പ്ര​ശ്നം അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ഇ​നി ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ണ​യം വ​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​ണെ​ന്നും എ​ന്നാ​ൽ തൂ​ക്ക​ത്തി​ൽ മാ​ത്ര​മാ​ണ് വ്യ​ത്യാ​സ​മെ​ന്നും ബി​ജോ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

സ്വ​ർ​ണ​ത്തി​ന്‍റെ തൂ​ക്കം പ​രി​ശോ​ധി​ക്കേ​ണ്ട​ത് ഉ​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ബാ​ങ്കി​ൽ നി​ന്നും പോ​യ ശേ​ഷം വീ​ണ്ടും പ​രാ​തി​യു​മാ​യി എ​ത്തി​യാ​ൽ ത​ങ്ങ​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Related posts

Leave a Comment