അഞ്ചാലുംമൂട് : കൊല്ലത്തുനിന്നും പനയം തെക്കേവീട്ടിൽ മുക്കുവഴി പെരുമണിലേക്കുള്ള കെഎസ്ആർടിസി മുടക്കം യാത്രക്കാർ ദുരിതത്തിലായി. ഇതുവഴിയുള്ള ഏക സർവീസാണ് എല്ലാ ഞായറാഴ്ചയും പൊതു അവധി ദിവസവും കെഎസ്ആർടിസി അധികൃതർ മുടക്കുന്നത്.
ലാഭത്തിൽ ഓടിക്കൊണ്ട ിരിക്കുന്ന കെഎസ്ആർടിസിയെ സ്വകാര്യബസ് മുതലാളിമാരെ സഹായിക്കുവാൻ വേണ്ട ിയാണ് മുടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ മൂലം വർഷങ്ങൾക്കു മുന്‍പ് നിർത്തലാക്കിയ സർവീസ് കഴിഞ്ഞ ആറു വർഷം മുന്‍പാണ് പുനരാരംഭിച്ചത്.
10 ട്രിപ്പുണ്ടായിരുന്ന സർവീസ് ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കി ഇപ്പോൾ ഒന്നര ട്രിപ്പിൽ അധികൃതർ ഒതുക്കി. പെരിനാട് റെയിൽവേ സ്റ്റേഷൻ, പനയം പോസ്റ്റ് ഓഫീസ്, സർക്കാർ മൃഗാശുപത്രി, തെക്കേവീട്ടിൽമുക്ക് മാർക്കറ്റ്, പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ അനേക കേന്ദ്രസംസ്ഥാന സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഇതുവഴിയുള്ള ഏക കെഎസ്ആർടിസി ബസ് ഒരു മുടക്കവും കൂടാതെ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.വി. ഷാജി കൊല്ലം ഡിറ്റിഒ യ്ക്കു പരാതി നൽകി.