ന്യൂഡൽഹി: ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. മാർച്ച് 31വരെയായിരുന്നു സമയപരിധി നല്കിയിരുന്നത്. കോവിഡ് മഹാമാരിയത്തുടർന്നാണു മൂന്നു മാസംകൂടി നീട്ടി നല്കിയതെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു.
മാർച്ച് 31നകം ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.