ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി 2 ദിവസം കൂടി മാത്രം. ഈ മാസം 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. അങ്ങനെ വന്നാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു.
ആധാറുമായി പാൻ എങ്ങനെ ലിങ്ക് ചെയ്യാം
– ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക.
– Quick Links മെനുവിന് കീഴിലുള്ള link Aadhaar ഓപ്ഷൻ തെരഞ്ഞെടുക്കുക.
– നിങ്ങളുടെ പാൻ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ നൽകുക.
– ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ അടയ്ക്കേണ്ടതുണ്ട്. അതിന്റെ വിവരങ്ങൾ കാണാൻ സാധിക്കും.
– തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകി നിങ്ങൾക്ക് സൗകര്യപ്രദമായ മാർഗത്തിലൂടെ പണം അടയ്ക്കുക.
– വീണ്ടും Quick Links മെനുവിന് കീഴിലുള്ള link Aadhaar ഓപ്ഷൻ തെഞ്ഞെടുക്കുക.
– നിങ്ങളുടെ പാൻ കാർഡ് വിവരങ്ങളും ആധാർ കാർഡ് വിവരങ്ങളും നല്‍കുക.
– പേര്, മൊബൈൽ നമ്പർ എന്നിവ കൂടി നൽകുക.
– I agree to validate my aadhaar details എന്ന് ചെക്ക് ബോക്സ് ടിക്ക് ചെയ്യുക. Link Aadhaar എന്നതിൽ ക്ലിക്ക് ചെയ്യുക.
– നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് OTP ലഭിക്കും. അത് നൽകിയശേഷം Validate ക്ലിക്ക് ചെയ്യുക.
ഇത്രയുമാകുമ്പോൾ ആധാറുമായി പാൻ ലിങ്ക് ചെയ്യാനുള്ള നടപടികൾ പൂർത്തിയാകും.
https://www.incometax.gov.in/iec/foportal/(ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക)