ന്യൂഡൽഹി: നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത പരിവർത്തനം സാധ്യമാക്കുന്ന ആദായനികുതി വകുപ്പിന്റെ പാൻ 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള സംവിധാനം നവീകരിക്കും.
ഒരു ഏകീകൃത പോർട്ടൽ ഉണ്ടാകും. ഇത് പൂർണമായും പേപ്പർ രഹിതവും പരാതി പരിഹാര സംവിധാനത്തിന് ഊന്നൽ നൽകുന്നതുമായിരിക്കും.
നിലവിലുള്ള നികുതിദായകരുടെ പാൻകാർഡിൽ മാറ്റമുണ്ടാകില്ല. പുതിയ കാർഡുകൾ ക്യുആർ കോഡ് ഉപയോഗിച്ച് അച്ചടിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗശേഷം പറഞ്ഞു.