കരിവളയിട്ട കൈകൾ തീരുമാനിക്കും; സംസ്ഥാനത്തെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ വി​ജ​യ​ഗ​തി വ​നി​താ വോ​ട്ട​ർ​മാ​ർ നി​ശ്ച​യി​ക്കും


കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യ​ഗ​തി വ​നി​താ​വേ​ട്ട​ർ​മാ​ർ നി​ശ്ച​യി​ക്കും.

അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ത്ത​വ​ണ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ൽ സ്ത്രീ​ക​ളാ​ണ് ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. 2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 2,51,08536 വോ​ട്ട​ർ​മാ​രി​ൽ 1,20,58,262 പു​രു​ഷ​ന്മാ​രും, 1,30,50,163 സ്ത്രീ​ക​ളു​മാ​യി​രു​ന്നു.

എ​ന്നാ​ൽ 2020 തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​കെ 2,62,24,501 വോ​ട്ട​ർ​മാ​രി​ൽ 1,36,84,019 പേ​രും സ്ത്രീ​ക​ളാ​ണ്. 14,79,541 പു​തി​യ വോ​ട്ട​ർ​മാ​രാ​ണ് ഈ ​വ​ർ​ഷം വ​ർ​ധി​ച്ച​ത്.

​ഇ​വ​രി​ൽ 8,01,328 പേ​രും സ്ത്രീ​ക​ളാ​ണ്. ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും വാ​ർ​ഡു​ക​ളി​ൽ കു​റ​ഞ്ഞ വോ​ട്ടു​ക​ളാ​ണ് മ​ൽ​സ​രാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യം നി​ശ്ച​യി​ക്കു​ന്ന​ത്. ആ​യ​തി​നാ​ൽ ത​ന്നെ വ​നി​താ വോ​ട്ട​ർ​മാ​രാ​യി​രി​ക്കും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യ​ഗ​തി നി​ശ്ച​യി​ക്കു​ക.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​രോ വാ​ർ​ഡി​ലും നി​ല​വി​ലെ വോ​ട്ട​ർ​മാ​രേ​ക്കാ​ളും 200 മു​ത​ൽ 250 വ​രെ വോ​ട്ട​ർ​മാ​ർ ശ​രാ​ശ​രി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 750 മു​ത​ൽ ആ​യി​രം വ​രെ വോ​ട്ട​ർ​മാ​രാ​ണ് ഒ​രു വാ​ർ​ഡി​ലു​ള​ള​ത്.

പു​തു​താ​യി വോ​ട്ട​ർ​മാ​ർ ചേ​ർ​ന്ന​തോ​ടെ ഇ​ത് പ​ല​വാ​ർ​ഡു​ക​ളി​ലും ആ​യി​ര​ത്തി​ന് മു​ക​ളി​ൽ ക​ട​ന്നി​ട്ടു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 21.69 ല​ക്ഷം പേ​രെ​യാ​യി​രു​ന്നു പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ത​ദ്ദേ​ശ ഇ​ല​ക്ട്ര​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ പ​ല​രും പു​റ​ത്താ​യി.

ഒ​രാ​ൾ ത​ന്നെ പ​ല​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യ​തും, മ​ര​ണ​പ്പെ​ട്ട​വ​രേ​യും സ്ഥി​ര​താ​മ​സ​മി​ല്ലാ​ത്ത​വ​രെ​യ​ട​ക്കം ലി​സ്റ്റി​ൽ നീ​ക്കി​യ​തോ​ടെ പു​തി​യ വോ​ട്ട​ർ​മാ​രാ​യി 14,79,541 പേ​രാ​ണ് ഉ​ൾ​പ്പെ​ട്ട​ത്.

ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​നി ര​ണ്ട് അ​വ​സ​രം കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടും.

Related posts

Leave a Comment