പ​ഞ്ചിം​ഗ് സം​വി​ധാ​നം സി​റ്റി പോ​ലീ​സ് ആ​സ്ഥാ​ന​ത്തും; കേ​ര​ള​ത്തി​ലെ ആദ്യ പോലീസ് സ്റ്റേഷൻ പഞ്ചിംഗ് സംവിധാനം കൊ​ല്ലം സി​റ്റി പോ​ലീ​സ് ഓ​ഫീ​സി​ൽ

കൊ​ല്ലം: സി​റ്റി പോ​ലീ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​തി​നാ​യി ഇന്നലെ മു​ത​ൽ പ​ഞ്ചിം​ഗ് സം​വി​ധാ​നം ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ലെ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ഓ​ഫീ​സി​ലാ​ണ് പ​ഞ്ചിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്നത്. പ്ര​വ​ർ​ത്ത​ന മി​ക​വി​ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​നു ഐഎസ്ഒ 9001 2015 പ​ദ​വി ല​ഭി​ച്ചി​രു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കും ല​ഭി​ക്കേ​ണ്ട സേ​വ​നം മി​ക​വു​റ്റ രീ​തി​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ൽ​കി​യ​തി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​നാ​ലാ​ണ് കൊ​ല്ലം സി​റ്റി ജി​ല്ലാ പോ​ലീ​സ് ഓഫീ​സി​നു ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന​തി​ന് സാ​ധ്യ​മാ​യ​ത്. ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ച​തെ​ന്ന് സി​റ്റി പോ​ലീ​സ് മേ​ധാ​വി ഡോ. ​ശ്രീ​നി​വാ​സ് അ​റി​യി​ച്ചു.

സി​റ്റി പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ൽ ഇന്നലെ രാ​വി​ലെ 10 ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡോ. ​ശ്രീ​നി​വാ​സ് പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. സ്പെ​ഷൽ ബ്രാ​ഞ്ച് എസിപി ഷി​ഹാ​ബു​ദീ​ൻ, കൊ​ല്ലം സി​റ്റി പോ​ലീ​സ് ഭ​ര​ണ​വി​ഭാ​ഗം മേ​ധാ​വി എസിപി ​രാ​ജ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ​ഹേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts