ഈ വര്‍ഷം താന്‍ വിഷു ആഘോഷിച്ചത്, അട്ടപ്പാടിയിലാണെന്നും അവര്‍ക്ക് താനൊരു സമ്മാനം കൊടുത്തുവെന്നും സന്തോഷ് പണ്ഡിറ്റ്! ഇതാണ് യഥാര്‍ത്ഥ വിഷുക്കൈനീട്ടമെന്ന അഭിനന്ദനവുമായി സോഷ്യല്‍മീഡിയയും

അട്ടപ്പാടിയില്‍ കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റര്‍ ടാങ്ക് രണ്ടിടങ്ങളില്‍ സ്ഥാപിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയിലെ കുടിവെള്ളപ്രശ്‌നത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ചിലര്‍ സന്തോഷ്പണ്ഡിറ്റിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സന്തോഷ്പണ്ഡിറ്റ് വീണ്ടും അട്ടപ്പാടിയിലെത്തിയത്. അതാകട്ടെ അവിടുത്തുകാര്‍ക്ക് കൈനീട്ടവുമായി. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതല്ലേ യഥാര്‍ഥ വിഷുക്കൈനീട്ടമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പണ്ഡിറ്റിനെ പിന്തുണക്കുന്നവര്‍ ചോദിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഈ വിഷുക്കാലം ഞാന്‍ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു….കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഇവിടെയാണ്…5 ദിവസത്തെ പര്യടനമാണ് ഉദ്ദേശിച്ചത്.. ഇവിടുത്തെ ചില ഊരുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവര്‍ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു ട്ടോ….ഇതിന്മേല്‍ ഈ

പ്രശ്‌നം പരിഹരിക്കുവാന്‍ ഞാന്‍ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു….
പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം ഇവര്‍ക്ക് ഉയര്‍ന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാന്‍….ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാന്‍ 15 മിനിറ്റൊക്കെ എടുക്കുമത്രേ…ഞാന്‍ വിഷയം പല വീടുകളും സന്ദര്‍ശിച്ച് നേരില്‍ പഠിക്കുകയും അവരുടെ അഭൃര്‍ത്ഥന പരിഗണിച്ച്

5000 ലിറ്ററിന്റെ ടാങ്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച് 164 ഓളം കുടുംബങ്ങള്‍ക്കു കുടി വെള്ള സൗകര്യം ഒരുക്കുകയും ചെയ്തു…164 വീടുകളില്‍ പല വീടുകളിലും കക്കൂസും , കുളിമുറിയും ഇല്ല…ഒന്നര സെന്റ് ഭൂമിയില്‍ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകര്യമില്ലെന്ന് അവിടങ്ങളില്‍ സന്ദര്‍ശിച്ച എനിക്ക് നെരില്‍ ബോദ്ധ്യപ്പെട്ടു…. മറ്റു വീടുകളില്‍ സാമ്പത്തിക പ്രശ്‌നം കാരണം ഇതൊന്നും ഉണ്ടാക്കുവാന്‍ പറ്റുന്നില്ല….എന്റെ അടുത്ത

പര്യടനത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു…(2012 ലും, 2017 ലും ഈ മേഖലയില്‍ ഞാന്‍ ചില സഹായങ്ങള്‍ ചെയ്തിരുന്നു). മലവെള്ളം വരുമ്പോള്‍ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളില്‍ ആനയും, കാട്ടു പന്നിയുടെ ശല്ലൃവും ,വിദ്യാഭ്യാസം ഉള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്‌നവും അവരെന്നെ ധരിപ്പിച്ചു….

കൂടാതെ ശുദ്ധജലത്തിന്റെ അപര്യാപ്തതയും അവര്‍ നേരിടുന്നു….ഭൂരിഭാഗം വീടുകളില്‍ സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ശ്രമിച്ചു….കഴിഞ്ഞ ഓണത്തിലും ഞാന്‍ അട്ടപ്പാടിയിലായിരുന്നു… ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു….

 

Related posts