ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേയുള്ള അവസാന രണ്ടു ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍നിന്നു ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി. മറ്റു പതിനഞ്ചു പേര് തുടരും. ഓസ്ട്രേലിയയ്ക്കെതിരേ ആദ്യ രണ്ടു ടെസ്റ്റിലും പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാണ്ഡ്യക്കു ബറോഡയ്ക്കുവേണ്ടി വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും. ഓപ്പണിംഗ് ബാറ്റ്സ്മാന് മുരളി വിജയ് സ്ഥാനം നിലനിര്‍ത്തി. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിജയ് രണ്ടാം ടെസ്റ്റില്‍ കളിച്ചില്ല. 16ന് റാഞ്ചിയില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കും.
ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി, വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും
