പനീർ ഇഷ്ടമല്ലാത്തവർ കുറവാണ്. വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പനീർ.
ഇപ്പോഴിതാ ഒരു പനീർ കഥയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പനീർ ഉണ്ടാക്കുന്നതിനിടയിൽ ഒരു ജീവനക്കാരൻ അതിനു മുകളിലിരുന്ന ചിത്രമാണ് പുറത്തുവരുന്നത്.
അയാൾ പനീറിന്റെ മുകളിലിരുന്ന് വിശ്രമിക്കുന്നു എന്ന് കരുതാവുന്ന ചിത്രങ്ങളാണ് ഇത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ‘X’ -ൽ, zhr_jafri എന്ന ഉപയോക്താവാണ് ഈ ചിത്രം പങ്കുവെച്ചത്.
ഒരു ലുങ്കി മാത്രമാണ് അയാൾ ധരിച്ചിരുന്നത്. ഇത്രയും വൃത്തി ഹീനമല്ലാത്ത സാഹചര്യത്തിൽ പനീർ ഉണ്ടാക്കുന്നത് കണ്ട് പലരും ചിത്രത്തിനു താഴെ കമന്റുമായെത്തി.
ഒരിക്കലും ബ്രാന്റഡ് പനീർ ആരും വാങ്ങരുത് എന്നൊരു കുറിപ്പു കൂടി ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് ഈ ചിത്രം എന്ന് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങണ്ടൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Never buying non branded paneer after seeing this 😄 pic.twitter.com/DCeOnrp82F
— Azhar Jafri (@zhr_jafri) October 28, 2023 ” target=”_blank” rel=”noopener noreferrer” data-wplink-url-error=”true”>ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.