ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ തമിഴ്നാട്ടില്‍ പുതിയ നീക്കങ്ങളുമായി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം രംഗത്ത് പോയസ് ഗാര്ഡന് ജയ സ്മാരകമാക്കി മാറ്റാന്‍ ഒപിഎസ് ഉത്തരവിട്ടു. ജയലളിതയുടെ വസതിയായ പോയസ്ഗാര്‍ഡനില്‍ അവരുടെ മരണശേഷം ശശികലയും കുടുംബവുമാണ് താമസിക്കുന്നത്. പോയസ് ഗാര്ഡന് സംബന്ധിച്ച് ഉത്തരവിനു മുന്‍പ്, നേരത്തെ ജയലളിത പുറത്താക്കിയ തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി ജ്ഞാനാദി കേശന്റെയും ഐഎഎസ് ഉദ്യോഗസ്ഥനായ അതുല്‍ ആനന്ദിന്റെയും സസ്പെന്‍ഷനും പനീര്‍ ശെല്‍വം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
അതിനിടെ മുംബൈയിലുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ചെന്നൈയിലെത്തും. പനീര്‍ശെല്‍വവും ശശികലയും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരങ്ങള്‍. തനിക്ക് പിന്തുണയറിയിച്ച് എംഎല്‍എമാരെ ശശികല കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ശശികല കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നതായും വിവരങ്ങളുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ഇതു സംബന്ധിച്ച പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.