ആലപ്പുഴ: പനി വരാതിരിക്കാൻ വേണ്ട മുൻകരുതലുകളും പനി വന്നാൽ സ്വീകരിക്കേണ്ട നടപടികളുമായി മൊബൈൽ ആപ്ലിക്കേഷൻ. മൊബൈൽ ഉള്ള സ്ഥലത്തിന് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അലോപ്പതി, ഹോമിയോ,ഭാരതീയ ചികിത്സ കേന്ദ്രങ്ങളുടെ വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്.
ആലപ്പുഴയിലും കണ്ണൂരിലും ഈ സേവനം ലഭ്യമാണ്. നാഷണൽ ഇൻഫർമാറ്റിക്സ് കേന്ദ്രത്തിന്റെ കണ്ണൂർ മൊബൈൽ ആപ്ലിക്കേഷൻ വികസന നൈപുണ്യകേന്ദ്രത്തിന്റെസഹായത്തോടെ എൻഐസി ജില്ല കേന്ദ്രം, ഡിഎംഒ (ഐഎസ്എം, ആരോഗ്യം,ഹോമിയോ) എൻഎച്ച്എ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇത് വികസിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും pani ego എന്ന ആപ്പ് സൗജന്യമായി ലഭിക്കും.