കൊല്ലം: പൊതുപണിമുടക്കിൽ ജില്ലയിൽ 10 ലക്ഷം തൊഴിലാളികൾ പങ്കാളികളായെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ജില്ലയിലെ 50,000 ത്തോളം കശുവണ്ടി തൊഴിലാളികൾ ഒന്നാം ദിവസവും പണിമുടക്കി ഫാക്ടറികൾ എല്ലാം പൂർണ്ണമായും അടഞ്ഞുകിടന്നു. കടകന്പോളങ്ങൾ നിശ്ചലമായിരുന്നു.
കെ.എസ്.ആർ.റ്റി.സി, പ്രൈവറ്റ് ബസുകൾ ഒന്നും നിരത്തിലിറങ്ങിയില്ല. ചവറ കെ.എം.എം.എൽ, തോട്ടം മേഖല, കുണ്ടറ സിറാമിക്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എല്ലാം അടഞ്ഞുകിടന്നു.പരന്പരാഗതമേഖല, അസംഘടിത രംഗം, കേന്ദ്ര സംസ്ഥാന ജീവനക്കാർ നാട്ടിൽ പുറങ്ങളിലെ കാർഷിക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ. മത്സ്യമേഖലയിലെല്ലാം പണിമുടക്ക് പൂർണ്ണമായിരുന്നു.
രണ്ടു ദിവസത്തെ പണിമുടക്കും ട്രെയിൽ പിക്കറ്റിംഗും, തൊഴിലാളി കൂട്ടായ്മയും ചരിത്ര വിജയമായിരുന്നു. പണിമുടക്കിയ തൊഴിലാളികൾക്ക് കർഷകരും, വിദ്യാർത്ഥി-യുവജന പ്രവർത്തകരും അഭിവാദ്യം അർപ്പിച്ചു. ജില്ലയിലെ പണിമുടക്ക് പൂർണ്ണമായും വിജയിപ്പിച്ച തൊഴിലാളികൾക്കും ജീവനക്കാർക്കും, സഹകരിച്ച എല്ലാവർക്കും സി.ഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ നന്ദി രേഖപ്പെടുത്തി.