കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണമാകും.
25ന് അർധരാത്രി മുതൽ 26ന് അർധരാത്രി വരെ 24 മണിക്കൂർ ദേശീയ പണിമുടക്കിനാണ് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം നൽകിയിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച കർഷകരുടെയും കർഷക തൊഴിലാളികളുടെയും സംഘടനകൾ ഗ്രാമീണ ഹർത്താലിന് ആഹ്വനം നൽകിയിട്ടുണ്ട്.
മോട്ടോർ തൊഴിലാളി മേഖലയിലെ തൊഴിലാളികളും വ്യാപരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മോട്ടോർ വാഹന ഗതാഗതം പൂർണമായും സ്തംഭിക്കും.
സ്വകാര്യ വാഹനങ്ങൾ പണിമുടക്കിനോട് സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തും.
ആശുപത്രികൾ, പത്രമാധ്യമങ്ങൾ, പാൽ, ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒൗദ്യോഗിക പ്രവർത്തനങ്ങൾക്കും തടസമുണ്ടാകില്ല.
യുജിസി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ തടസമുണ്ടാകില്ലെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിനോട് എതിരില്ലെന്നും
പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിക്കുന്നതായും എന്നാൽ കടകളും വ്യാപാര സ്ഥാപനങ്ങളും തുറക്കേണ്ടവർക്ക് തുറുന്നു പ്രവർത്തിക്കാമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി രാഷ്്ട്രദീപികയോടു പറഞ്ഞു.