വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ഇടതുതൊഴിലാളി സംഘ ടനകൾ തമ്മിൽ സംഘർഷം. എൽഡിഎഫ് ഘടകക്ഷികളായ ഇരുപാർട്ടിയുടെയും തൊഴിലാളി സംഘടനകൾ പണിമുടക്കിന്റെ ഭാഗമായി വെവ്വേറെ പന്തൽ കെട്ടിയാണ് സമരം നടത്തിയത്.
സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം സിഐടിയു തൊഴിലാളികളുടെ സമരപന്തലിനു മുന്നിൽ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിയത്.
എഐടിയുസി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. തുടർന്ന് രണ്ട് സംഘങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് പലീസ് ക്യാമ്പ് ചെയ്യുന്നു.