ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ തെറ്റായ സാന്പത്തിക നയത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്ന് ടിയുസിസി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപന, തൊഴിൽ സംരക്ഷണം, മിനിമം വേതന വർധന തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി ദേശീയ പണിമുടക്ക് നടത്തുന്നത്.2009 മുതൽ തുടങ്ങിയ തൊഴിലാളി സമരം ബിജെപി സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
സംഘടനയുടെ സംസ്ഥാന സമ്മേളനം ജനുവരി നാല്, അഞ്ച് തീയതികളിൽ എറണാകുളത്ത് നടക്കുമെന്നും യൂണിയന്റെയും ഫോർവേർഡ് ബ്ലോക്കിന്റെയും ദേശീയ സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറിൽ ടി.എൻ. രാജൻ, പ്രസിഡന്റ് കളത്തിൽ വിജയൻ, വൈസ് പ്രസിഡന്റ് സാം ഐസക്, ജില്ലാ പ്രസിഡന്റ് രാജേഷ് മുതുകുളം, സുബാഷ് കുണ്ടന്നൂർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.