കോട്ടയം: 8,9 തീയതികളിൽ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കു ദിവസങ്ങളിൽ കോട്ടയത്തെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത് ഹർത്താലല്ല.
ഹർത്താൽ ആചരിക്കണമെന്ന ആഹ്വാനവുമില്ല. ഹർത്താൽ ദിവസവും കട തുറക്കണമെന്നാണ് തീരുമാനം. പണിമുടക്ക് നടക്കുന്ന രണ്ടുദിവസങ്ങളിലും കട തുറക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. അതിനാൽ കോട്ടയത്തെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുമെന്നും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.