കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം.
സംരക്ഷണം ഉറപ്പുവരുത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അറിയിച്ചു. അതേസമയം വഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്നുമായിരുന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം ഇന്നലെ വ്യക്തമാക്കിയത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു നേതൃത്വത്തിലുള്ള സംയുക്ത സമിതിയാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ്