കൊല്ലം: ദേശീയ പണിമുടക്ക് നടത്തുന്ന എട്ട്, ഒന്‍പത് തീയതികളിൽ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട ് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രചാരണ പ്രവർത്തനം നടത്തി. പണിമുടക്കിന്റെ സന്ദേശം വിശദീകരിച്ച് ഫ്ളാറ്റുഫോമിലും ട്രെയിനുകളിലും പ്രസംഗിച്ചാണ് അഭ്യർഥന നടത്തിയത്. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കന്മാർ കൊടിയും പ്ലക്കാർഡുകളുമായിട്ടാണ് പ്രവർത്തനം നടത്തിയത്.
സ്ക്വോഡിന് സിഐറ്റിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, എ.എം.ഇക്ബാൽ, ജി.ആനന്ദൻ (സിഐറ്റിയു), ജി.ബാബു(എഐറ്റിയുസി) ജില്ലാ സെക്രട്ടറി, ഐക്യട്രേഡ് യൂണിയൻ ജില്ലാ കണ്‍വീനർ റ്റി.സി വിജയൻ, കുരീപ്പുഴ ഷാനവാസ്, സുൽഫി (യുറ്റിയുസി), സർവീസ് സംഘടനാ നേതാക്കളായ ഓമനക്കുട്ടൻ, അനിൽകുമാർ എന്നിവർ പ്രചരണ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഇന്ന് കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡുകളിലും സ്ക്വോഡ് പ്രവർത്തനം നടത്തും.