കീറിയ വസ്ത്രമിട്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ പാനിപ്പൂരിക്കാരന്‍ ചെയ്തത് ! ആരും കൈയ്യടിച്ചു പോകുന്ന ആ പ്രവൃത്തി ഇങ്ങനെ…

മാന്യമായ വേഷം ധരിച്ച എല്ലാവരും മാന്യന്മാരാകണമെന്നില്ല. മോശപ്പെട്ട വേഷം ധരിച്ചവര്‍ മോശക്കാരും ആകണമെന്നില്ല.
അതിന് ഒരു ഉത്തമ ഉദാഹരണമാണ് സുഷന്‍ എന്ന ചെറുപ്പക്കാരന്‍.

പലര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയായ ഈ ചെറുപ്പക്കാരന്‍ ബാംഗ്ലൂരിലുള്ള കെആര്‍ പുരം എന്ന സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ്.

വീടിനടുത്തുള്ള സ്ഥലത്തുതന്നെ പാനിപ്പൂരി വില്‍ക്കുന്ന ചെറിയൊരു കടയായിരുന്നു സുശന്റേത്.

അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്‌കൂള്‍ വിട്ടശേഷം ഒരു പെണ്‍കുട്ടി സൈക്കിളിന്റെ മുന്നില്‍ ബാഗ് ഒക്കെ വെച്ച് സൈക്കിള്‍ തള്ളിക്കൊണ്ട് പോകുന്നത് സുശന്‍ കാണാനിടയായി.

മറ്റുള്ളവരൊക്കെ സൈക്കിളില്‍ പോകുന്നതും പെണ്‍കുട്ടി സൈക്കിള്‍ തള്ളിക്കൊണ്ട് പോകുന്നതും കണ്ടാണ് സുശന്‍ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്.

പെണ്‍കുട്ടിയുടെ ഡ്രസ്സ് കീറിയിരിക്കുന്നത് സുഷന്‍ കാണാനിടയായി. സൈക്കിളില്‍ നിന്ന് വീണതോ മറ്റോ ആണ് എന്ന് സുശന് മനസ്സിലായി.

ഉടന്‍തന്നെ പെണ്‍കുട്ടിയുടെ അടുത്തു ചെന്ന് കുറച്ചു നേരം നില്‍ക്കു എന്ന് സുശന്‍ പറഞ്ഞു. പരിഭ്രമമുണ്ടായിരുന്നെങ്കിലും പെണ്‍കുട്ടി അവിടെ നിന്നു. ഉടന്‍തന്നെ സുശന്‍ തന്റെ സഹോദരിയെ വിളിച്ച് തന്റെ ജാക്കറ്റ് എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഉടന്‍തന്നെ സഹോദരി ജാക്കറ്റുമായി സുശന്റെ അടുത്തെത്തി. ഡ്രസ്സ് കീറിയിരിക്കുന്ന കാര്യം പെണ്‍കുട്ടിയോട് പറയാനും ജാക്കറ്റ് നല്‍കി അവളെ വീടുവരെ കൊണ്ടാക്കാനും സുശന്‍ പറഞ്ഞു. സുശന്‍ പറഞ്ഞത് കേട്ട് സഹോദരി അവളെ വീട്ടില്‍ കൊണ്ടുചെന്ന് ആക്കുകയും ചെയ്തു.

ഈ സംഭവങ്ങള്‍ അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സുശന്‍ തേടി വരികയും നന്ദി പറയുകയും ചെയ്തു. എന്നാല്‍ നന്ദിയുടെ ആവശ്യമൊന്നുമില്ല. എന്നും എനിക്കും ഒരു സഹോദരിയുണ്ട്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യുമോ അതെ ഞാന്‍ ഇവര്‍ക്കു വേണ്ടിയും ചെയ്തുള്ളൂ എന്നാണ് സുശന്‍ പറഞ്ഞത്.

പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നിരവധി ആളുകള്‍ സുഷന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി.

Related posts

Leave a Comment