പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ സാദൃശ്യമുള്ള നിരവധി ആളുകളുടെ വീഡിയോയും ചിത്രങ്ങളും പണ്ട് മുതൽ വാർത്തകളിൽ ഇടം നേടാറുള്ളതാണ്.
വീണ്ടുമിതാ ആ ളുകളെ ഞെട്ടിച്ചു കൊണ്ട് മോദിയുടെ അതേ രൂപത്തിലുള്ള ഒരു പാനീ പൂരി വിൽപനക്കാരന്റെ വീഡിയോ പ്രചരിക്കുകയാണ്.
അനിൽ ഭായി ഖത്തർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഫുഡ് വ്ലോഗ് ചാനലായ സ്ട്രീറ്റ് ഫുഡ് റെസിപ്പിയിലാണ് നരേന്ദ്ര മോദിയോട് രൂപ സാദൃശ്യമുള്ള ഇദ്ദേഹത്തിന്റെ വീഡിയോ ഷെയർ ചെയ്തതിരിക്കുന്നത്.
കറുത്ത ജാക്കറ്റും, ഹാഫ് സ്ലീവ് ഷർട്ടും കണ്ണടയുമാണ് ഇദ്ദേഹത്തിന്റെ വേഷം. ഒറ്റ നോട്ടത്തിൽ മോദി ആണെന്നെ പറയുകയുള്ളു. പലരും ഇക്കാര്യം തന്നോട് പറയാറുണ്ടെന്ന് അനിൽ ഭായി പറഞ്ഞു. ഏകദേശം 2011 പേരാണ് തനിക്ക് മോദിയോട് സാദൃശ്യം ഉണ്ടെന്ന് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രി മോദിയോട് സാമ്യമുള്ള പാനി പൂരി വിൽപ്പനക്കാരനെ കാണുക. രൂപഭാവത്തിൽ മാത്രമല്ല, പ്രശംസയിലും. 🇮🇳
പ്രധാനമന്ത്രി മോദിയുമായി അസാധാരണമായ സാമ്യം പുലർത്തുന്ന ഈ അവിശ്വസനീയമായ തെരുവ് ഭക്ഷണ കച്ചവടക്കാരൻ അദ്ദേഹത്തിന്റെ രൂപം മാത്രമല്ല അനുകരിക്കുന്നത്;
പ്രധാനമന്ത്രിയുടെ മൂല്യങ്ങളിൽ നിന്ന് അദ്ദേഹം ആഴത്തിൽ പ്രചോദിതനാണ്. മോദിജി ശുചിത്വത്തിന് ഊന്നൽ നൽകുന്നത് പോലെ, ഈ കച്ചവടക്കാരൻ തന്റെ സ്റ്റാൾ കുറ്റമറ്റ രീതിയിൽ വൃത്തിയായി സൂക്ഷിക്കുന്നു,
എല്ലാവർക്കും ശുചിത്വവും ആനന്ദദായകവുമായ ഡൈനിംഗ് അനുഭവം ഉറപ്പാക്കുന്നു. തീർച്ചയായും, നമ്മുടെ നേതാവിനെ ആരാധിക്കുന്ന ഹൃദയം നിറഞ്ഞ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരൻ എന്ന കുറിപ്പോടെയാണ് സ്ട്രീറ്റ് ഫുഡ് റെസിപ്പി അനിലിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.