ന്യൂഡൽഹി: പഞ്ചാബ് നാഷണൻ ബാങ്കിന്റെ 10,000 ഉപയോക്താക്കളുടെ ഡെബിറ്റ്- ക്രെഡിറ്റ് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കുടെ കാർഡ് വിവരങ്ങൾ ചില ഒാൺലൈനുകളിൽ ലഭ്യമാണെന്ന് ഏഷ്യ ടൈംസ് റിപ്പോർട്ട് ചെയ്തു.ഡേറ്റ ചോർന്നത് സംബന്ധിച്ച് ബാങ്കിന് ബുധനാഴ്ച വരെ അറിവുണ്ടായിരുന്നില്ല.
സിങ്കപ്പൂരിലുള്ള ക്ലൗഡ്സെക് ഇൻഫർമേഷൻ കന്പനിയാണ് ഡേറ്റ ചോർന്ന വിവരം ബാങ്കിനെ അറിയിച്ചത്. ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക് വെബിൽ ലഭ്യമാണെന്ന് കന്പനി വക്താവ് പറഞ്ഞു.
ഉപയോക്താക്കളുടെ വിവരം ചോർന്നതായി പിഎൻബി ചീഫ് സെക്യൂരിറ്റി ഒാഫീസറും സ്ഥിരീകരിച്ചിട്ടുണ്ട്. കാർഡിലുള്ള പേര്, പേഴ്സണൽ ഐഡി, കാർഡ് വേരിഫിക്കേഷൻ വാല്യു, എകസ്പെയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്.
വൈറസ് ബാധിച്ച മൊബൈൽ ഫോണിലൂടെയോ ലാപ്ടോപ്പിലൂടെയോ വിവരങ്ങൾചോർന്നതാവാമെന്ന നിഗമനത്തിലാണ് ബാങ്ക്. നീരവ് മോദി 11,300 കോടി രൂപ തട്ടിയെന്ന വിവരം പുറത്ത് വന്നതിന്റെ പിന്നാലെയാണ് ഡേറ്റ ചോർന്ന സംഭവം പുറത്തുവന്നത്.