അമൃത്സർ: പഞ്ചാബിൽ കൃഷിയിടങ്ങളിൽനിന്നു രണ്ടു ചൈനീസ് നിർമിത ഡ്രോണുകൾ കണ്ടെടുത്തു. ബിഎസ്എഫും പഞ്ചാബ് പോലീസും അമൃത്സറിന്റെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു ചൈന നിർമിത ഡിജെഐ മാവിക് 3 ക്ലാസിക്ക് ഡ്രോണുകൾ കണ്ടെത്തിയത്.
അമൃത്സറിലെ ഹാർഡോ റട്ടൻ ഗ്രാമത്തിനും ഡാവോക്ക് ഗ്രാമത്തിനും സമീപമുള്ള കൃഷിയിടങ്ങളിലായിരുന്നു ഡ്രോണുകൾ. ശനിയാഴ്ച ഫിറോസ്പുരിലെ അതിർത്തി പ്രദേശത്തുനിന്നു മൂന്ന് പാക്കറ്റ് ഹെറോയിൻ അടങ്ങിയ ഡ്രോണ്‍ ബിഎസ്എഫ് കണ്ടെടുത്തിരുന്നു.