നിയാസ് മുസ്തഫ
അടുത്ത നാൾ വരെ പഞ്ചാബ് കോൺഗ്രസിന്റെ എല്ലാമെല്ലാമായ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നത് തുടർഭരണം സ്വപ്നം കാണുന്ന കോൺഗ്രസിന് തിരിച്ചടിയായേക്കും.
തമ്മിലടികൊണ്ട് ഇതിനോടകം തന്നെ കലുഷിതമാണ് പഞ്ചാബ് കോൺഗ്രസ് രാഷ്ട്രീയം.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രധാന പ്രതിപക്ഷമായ ആം ആദ്മി പഞ്ചാബിൽ അടുക്കും ചിട്ടയുമായി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുകയാണ്.
ആം ആദ്മിയുടെ കരങ്ങളിലേക്ക് പഞ്ചാബിന്റെ ഭരണം വരാൻ അധികനാൾ കാത്തിരിക്കേണ്ടതില്ലായെന്ന ആത്മവിശ്വാസമാണ് ആം ആദ്മി ക്യാന്പ് നൽകുന്നത്.
അതേസമയം, അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തിയത് ആശങ്കയോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡും കാണുന്നത്.
ബിജെപിയിലേക്ക് താനില്ലെന്നും കോൺഗ്രസിൽ തുടരാൻ ആഗ്രഹമില്ലായെന്നും പറയുന്ന അമരീന്ദറിന്റെ മനസിൽ പുതിയ പാർട്ടി എന്നതു തന്നെയാണുള്ളത്.
ബിജെപിയുടെ രഹസ്യപിന്തുണ തേടുന്നതിന്റെ ഭാഗമായാണ് അമരീന്ദർ ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചതെന്നാണ് പിന്നാന്പുറ സംസാരം.
കോൺഗ്രസിനോ, ആംആദ്മി പാർട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വരുന്ന ഒരു സാഹചര്യം സംസ്ഥാനത്തുണ്ടെന്നാണ് അമരീന്ദർ കരുതുന്നത്.
ഈ സാഹചര്യം കൂടുതൽ ശക്തമായി സം ഭവിക്കാൻ കൂടിയാണ് പുതിയ പാർട്ടി എന്ന ലക്ഷ്യവുമായി അമരീന്ദർ കളത്തിലേക്ക് വരാൻ തയാറെടുക്കുന്നത്.
കോൺഗ്രസിലെ അസംതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും തന്നോടൊപ്പം കൂടെക്കൂട്ടിയാൽ കോൺഗ്രസ് അടിത്തറയിൽ വിള്ളലുണ്ടാവുമെന്നാണ് അമരീന്ദറിന്റെ പ്രതീക്ഷ.
കോൺഗ്രസിന് ചെറിയ ഭൂരിപക്ഷമുള്ള പല നിയമസഭാ മണ്ഡലങ്ങളിലും അമരീ ന്ദറിന്റെ പാർട്ടി വരുന്നതോടെ മത്സരം കടുക്കും.
അകാലിദൾ എൻഡിഎ വിട്ടതോടെ പഞ്ചാബിൽ ബിജെപിക്കു വലിയ സ്വാ ധീനമില്ല. ഈ സാഹചര്യത്തിലാണ് അമരീ ന്ദറിന്റെ പാർട്ടിയെ ബിജെപിയും പ്രതീക്ഷ യോടെ നോക്കിക്കാണുന്നത്.
പഞ്ചാബിൽ കോൺഗ്രസ് തകർന്നാൽ ദേശീയ തലത്തിൽ അത് ബിജെപിക്ക് പ്രചാരണ ആയുധമാക്കാം.