അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബിൽ വോട്ട് ചോദിക്കാൻ യാതൊരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കേന്ദ്ര സർക്കാർ പഞ്ചാബിനായി യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിനായി ഒന്നും ചെയ്യാത്ത സ്ഥിതിക്ക് മോദിക്ക് വോട്ട് ചോദിക്കാനും അവകാശമില്ല. പ്രതാപ് നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരിച്ച കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് രാജ്യത്തെ സ്ഥാപനങ്ങളെയെല്ലാം നശിപ്പിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.