ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച് ഭീമൻ പാറ രണ്ടായി പിളർക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. തമിഴ്നാട്ടിലാണ് സംഭവം.
രണ്ടായി പിളർന്നിരിക്കുന്ന ഒരു പാറയിൽ ചുറ്റികയും ഉളിയും ഉപയോഗിച്ച് ഒരാൾ അടിക്കുന്നതാണ് വീഡിയോയിൽ ആദ്യം. ഇദ്ദേഹത്തിനു ചുറ്റും മൂന്നു പേർ ഉണ്ട്. എല്ലാവരും മാറി മാറി ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു കഴിയുമ്പോൾ പാറ പിളർന്ന് ഇരുവശത്തേക്കും മറിഞ്ഞു വീഴുകയായിരുന്നു. ഏകദേശം 40 അടി ഉയരമുള്ള പാറയായിരുന്നു ഇത്.
സോഷ്യൽമീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഇവരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചാണ് കമന്റുകളേറയും ഉയരുന്നത്.