ലോക ബില്യാഡ്‌സ്: പങ്കജ് അഡ്വാനി ചാമ്പ്യന്‍

sp-pankajബംഗളൂരു: ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അഡ്വാനിക്ക് കിരീടം. സിംഗപ്പൂരിന്റെ പീറ്റര്‍ ഗില്‍ക്രിസ്റ്റിനെ 6–3ന് പരാജയപ്പെടുത്തിയാണ് പങ്കജ് ചാമ്പ്യനായത്. പങ്കജിന്റെ പതിനൊന്നാം ലോകചാമ്പ്യന്‍പട്ടമാണിത്. സ്‌കോര്‍: 151 (98)–33, 150 (97)–95, 124–150, 101 (98)–150 (89), 150 (87)–50, 152–37, 86 (86)–150, 151 (110)–104, 150 (88)–15.

മ്യാന്മറിന്റെ ഔംഗ് ഹതെയെ സെമിയില്‍ 5–0നു പരാജയപ്പെടുത്തിയാണ് പങ്കജ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യയുടെ ധവജ് ഹരിയയെ 5–1നു കീഴടക്കിയാണ് ഗില്‍ക്രിസ്റ്റ് കിരീടപോരാട്ടത്തിനു യോഗ്യത നേടിയത്.

Related posts