കാ​സ​ര്‍​ഗോ​ട്ട് വ​ന്‍ പാ​ന്‍​മ​സാ​ല​വേ​ട്ട; പി​ടി​കൂ​ടി​യ​ത് 50 ല​ക്ഷത്തിന്‍റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍


കാ​സ​ര്‍​ഗോ​ഡ്: 50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 4,82,514 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് വെ​ള്ളി​പ്പ​റ​മ്പ് കു​റ്റു​മൂ​ച്ചി​ക്കാ​ലി​ലെ എ​ന്‍.​പി.​അ​സ്‌​ക​ര്‍ അ​ലി (36), കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര പ​യ്യ​നാ​ക്ക​ലി​ലെ സാ​ദി​ഖ് അ​ലി (41) എ​ന്നി​വ​രെ​യാ​ണ് കു​മ്പ​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​സ്‌​ക്ക​ര്‍ അ​ലി​യെ ഇ​ന്ന​ലെ രാ​ത്രി 9.45 ഓ​ടെ മൊ​ഗ്രാ​ലി​ല്‍ എ​സ്ഐ വി.​കെ. വി​ജ​യ​ന്‍റ് നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ച​ന്ദ്ര​ന്‍, ഹ​രി​ശ്രീ എ​ന്നി​വ​രും എ​സ്എ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പി​ക്ക​പ്പ് ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചാ​ക്കി​ല്‍ കെ​ട്ടി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു 3,12,000 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍. സാ​ദി​ഖ് അ​ലി​യെ കു​മ്പ​ള ദേ​ശീ​യ പാ​ത​യി​ല്‍ വ​ച്ച് എ​സ്ഐ കെ. ​ശ്രീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ക്ക​പ്പ് ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ 1,70,514 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് സം​ഘ​ത്തി​ല്‍ സി​പി​ഒ മാ​രാ​യ വി​നോ​ദ്, മ​നു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ പാ​ന്‍ മ​സാ​ല വേ​ട്ട​യാ​ണി​ത്.

Related posts

Leave a Comment