ഇൻഡോർ: പെണ്‍കുട്ടികൾ ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണമെന്ന വിവാദ പരാമർശവുമായി ബിജെപി എംഎൽഎ. മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള എംഎൽഎ പന്നലാൽ ശാക്യയാണ് പെണ്‍കുട്ടികൾക്ക് ഉപദേശവുമായി രംഗത്തെത്തിയത്.
പെണ്‍കുട്ടികളെന്തിനാണ് ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്? അവരത് അവസാനിപ്പിച്ചാൽ അവർക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കും- ഗുണയിലെ ഒരു കോളജിൽ സംസാരിക്കവെ ശാക്യ പറഞ്ഞു. രാജ്യാന്തര വനിതാ ദിനം ആചരിക്കുന്നതു വിദേശ പാരന്പര്യമാണെന്നും ഇന്ത്യയിൽ നവരാത്രിക്ക് സ്ത്രീകൾ പൂജിക്കപ്പെടുന്നുണ്ടെന്നും ശാക്യ പറഞ്ഞു.
പെണ്സുഹൃത്തുക്കളെ ഉണ്ടാക്കുന്ന പാശ്ചാത്യൻ സംസ്കാരം ആണ്‍കുട്ടികൾ സ്വീകരിക്കരുതെന്നും എംഎൽഎ ആവശ്യപ്പെട്ടു.