ചിറ്റൂർ: വിടീനുപിറകിലെ വയൽവരന്പിൽ നാൽകാലികളെ പുല്ലുതീറ്റിക്കാൻ ചെന്ന വീട്ടമ്മയെ പന്നിക്കുട്ടം തുരത്തി. നാല്ക്കാലികളെ മേയ്ക്കാൻ എത്തിയ കല്ലന്തോട് വെങ്കിടേശിന്റെ ഭാര്യ രേവതി (35)യാണ് ഞായറാഴ്ച പന്നിക്കൂട്ട ആക്രമണമുണ്ടായത്.
പന്നിക്കുട്ടത്തെ കണ്ട വീട്ടമ്മ വീട്ടിലേക്ക് തിരിഞ്ഞോടിയാണ് രക്ഷപ്പെട്ടത്. പിന്തുടർന്നെത്തിയ പന്നി വളർത്തുനായയുടെ പ്രതിരോധത്തെ തുടർന്നാണ് തിരിഞ്ഞോടിയത്.
പ്രദേശത്തെ വളർന്നുപന്തലിച്ച കുറ്റിച്ചെടികൾക്കിടയിലാണ് വൻതോതിൽ പന്നികൾ തന്പടിച്ചിരിക്കുന്നത്. കഴിഞ്ഞമാസവും പശുവിനെ തീറ്റിക്കാൻപോയ മധ്യവയസ്കയെ പന്നി ആക്രമിച്ചിരുന്നു.
ആലാംകടവ്, നറണി, കല്ലന്തോട്, കോരിയാർചള്ള റോഡിൽ രാത്രി സമയങ്ങളിൽ കാൽനട, ഇരുചക്രവാഹനയാത്ര പന്നിക്കുട്ട ആക്രമണ ഭീഷണയിലാണ്.