കോടാലി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്. ഇഞ്ചക്കുണ്ട് സ്വദേശി വട്ടപ്പറമ്പില്‍ നാസറിനാണ് (38) പരിക്കേറ്റത്. ഇന്നു രാവിലെ ബൈക്കില്‍ ജോലിക്കു പോകുമ്പോള്‍ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്.
റോഡരികിലെ തേക്കുതോട്ടത്തില്‍ നിന്നിറങ്ങി വന്ന പന്നിക്കൂട്ടം നാസറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണ് അബോധവാസ്ഥയില്‍ കിടന്നിരുന്ന നാസറിനെ നാട്ടുകാര്‍ ചാലക്കുടി സെന്റ്് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു ഗുരതര പരിക്കുണ്ട്.
ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്ത്ുവെച്ച് ടാപ്പിംഗ് തൊഴിലാളിക്ക് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു