പത്തനംതിട്ട: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചാൽ പത്തുലക്ഷം രൂപ വരെ ഇനി നഷ്ടപരിഹാരം ലഭിക്കും. നേരത്തെ അഞ്ചുലക്ഷമായിരുന്നു. രേഖകളൊന്നും നോക്കാതെ അഞ്ചുലക്ഷവും പിന്നീട് രേഖകൾ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അഞ്ചുലക്ഷവും നൽകാനാണ് നിർദേശം. കാർഷികവിളകൾക്കുള്ള നാശത്തിനു നഷ്ടപരിഹാരം ഇരട്ടിയാക്കിയിട്ടുണ്ട്.
പത്തനംതിട്ട: കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കാൻ പ്രായോഗിക സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. ആക്രമണം നടത്തുന്ന പന്നികളെ വെടിവച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും നിയമത്തിൽ പഴുതുകളുള്ളതിനാൽ തിരിച്ചടി നേരിടുമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മന്ത്രിയും അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് പ്രായോഗിക പദ്ധതി ആലോചനയിലുള്ളത്.