മൂന്നിലവ്: ഇല്ലിക്കല്‍ക്കല്ലിൽ പന്നിമൂക്കൻ തവളയെ കണ്ടെത്തി. പഞ്ചായത്ത് നാലാം വാര്‍ഡിലെ പഴുക്കാക്കാനം തലക്കശേരി ഡാനിയലിന്റെ പുരയിടത്തില്നിന്നാണു പന്നിമൂക്കന്‍ തവളയെ കണ്ടെത്തിയത്.
ഡാനിയലിന്റെ മകളും മൂന്നിലവ് പഞ്ചായത്ത് നാലാം വാര്‍ഡ് മെംബറുമായ ജിന്‍സി ഡാനിയല്‍ തവളയെക്കണ്ട വിവരം മേലുകാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രകൃതി നിരീക്ഷകനുമായ അജയകുമാറിനെ അറിയിക്കുകയായിരുന്നു.
കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, എം.എൻ. അജയകുമാര്‍, പി. മനോജ് എന്നിവര്‍ ചേര്‍ന്നാണ് പന്നിമൂക്കന്‍ തവളയാണെന്നു സ്ഥിരീകരിച്ചത്.
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പന്നിമൂക്കന്‍ തവളയെ ഇതിനുമുമ്പ് 2003 ലാണ് കണ്ടെത്തിയത്.
വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍ കഴിച്ചുകൂട്ടുന്ന ഇവ പ്രജനനത്തിനായി മണ്‍സൂണ്‍ മഴയോടെയാണു ഭൂമിക്കു മുകളില്‍ വരുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.