ഇ​ല്ലി​ക്ക​ല്‍​ക്ക​ല്ലി​ല്‍ പ​ന്നി​മൂ​ക്ക​ന്‍ ത​വ​ള​; വ​​ര്‍​ഷ​​ത്തി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും മ​​ണ്ണി​​ന​​ടി​​യി​​ല്‍;  മൺസൂൺ കാലത്ത് മാത്രം പുറത്ത് വരുന്നത്   ആ ഒറ്റക്കാരണം കൊണ്ട്….


മൂ​​ന്നി​​ല​​വ്: ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ലി​​ൽ പ​​ന്നി​​മൂ​​ക്ക​​ൻ ത​​വ​​ള​​യെ ക​​ണ്ടെ​​ത്തി. പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ര്‍​ഡി​​ലെ പ​​ഴു​​ക്കാ​​ക്കാ​​നം ത​​ല​​ക്ക​​ശേ​​രി ഡാ​​നി​​യ​​ലി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ല്‍​നി​​ന്നാ​​ണു പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യെ ക​​ണ്ടെ​​ത്തി​​യ​​ത്.

ഡാ​​നി​​യ​​ലി​​ന്‍റെ മ​​ക​​ളും മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ര്‍​ഡ് മെം​​ബ​​റു​​മാ​​യ ജി​​ന്‍​സി ഡാ​​നി​​യ​​ല്‍ ത​​വ​​ള​​യെ​​ക്ക​​ണ്ട വി​​വ​​രം മേ​​ലു​​കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​റും പ്ര​​കൃ​​തി നി​​രീ​​ക്ഷ​​ക​​നു​​മാ​​യ അ​​ജ​​യ​​കു​​മാ​​റി​​നെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കോ​​ട്ട​​യം ട്രോ​​പ്പി​​ക്ക​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​പു​​ന്ന​​ന്‍ കു​​ര്യ​​ന്‍ വേ​​ങ്ക​​ട​​ത്ത്, എം.​​എ​​ൻ. അ​​ജ​​യ​​കു​​മാ​​ര്‍, പി. ​​മ​​നോ​​ജ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യാ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ല്‍ മാ​​ത്രം കാ​​ണ​​പ്പെ​​ടു​​ന്ന പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യെ ഇ​​തി​​നു​​മു​​മ്പ് 2003 ലാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്.

വ​​ര്‍​ഷ​​ത്തി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും മ​​ണ്ണി​​ന​​ടി​​യി​​ല്‍ ക​​ഴി​​ച്ചു​​കൂ​​ട്ടു​​ന്ന ഇ​​വ പ്ര​​ജ​​ന​​ന​​ത്തി​​നാ​​യി മ​​ണ്‍​സൂ​​ണ്‍ മ​​ഴ​​യോ​​ടെ​​യാ​​ണു ഭൂ​​മി​​ക്കു മു​​ക​​ളി​​ല്‍ വ​​രു​​ന്ന​​ത്. വം​​ശ​​നാ​​ശം നേ​​രി​​ടു​​ന്ന ജീ​​വി​​ക​​ളു​​ടെ ഗ​​ണ​​ത്തി​​ലാ​​ണ് ഇ​​വ​​യെ പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment