അ​ജ്ഞാ​തവ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് യു​വ​തി​ക്കു പ​രി​ക്കേ​റ്റ സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്


അ​ഞ്ച​ല്‍: വീ​ടി​നു സ​മീ​പ​ത്തുകി​ട​ന്ന അ​ജ്ഞാ​ത വ​സ്തു പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു യു​വ​തി​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്.

പ്രതികളെക്കുറിച്ച് ഇ​തു​വ​രെ​യും സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ സ​മ​യം സ്ഫോ​ട​കവ​സ്തു പ​ന്നി​പ്പ​ട​ക്കമാണോ എ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മു​ണ്ട്. ഉ​ഗ്ര സ്ഫോ​ട​ന ശ​ബ്ദ​മാ​ണു കേ​ട്ട​തെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

ക​ട​യ്ക്ക​ല്‍ കാ​ര​ക്കാ​ട് സ്വ​ദേ​ശി​നി രാ​ജി (35) ക്കാ​ണു പ​രി​ക്കേ​റ്റ​ത്. കൈ​ക്കും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് .

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണു സം​ഭ​വം. വീ​ടി​നു സ​മീ​പം പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​റു​ത്ത രൂ​പ​ത്തി​ല്‍ പ​ന്തു​പോ​ലെ ഒ​രു വ​സ്തു കാ​ണു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കാ​ച്ചി​ല്‍ ആ​കു​മെ​ന്നു ക​രു​തി വെ​ട്ടി നോ​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ഉ​ഗ്രശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് രാ​ജി​യെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

രാ​ജി​യു​ടെ ഇ​ട​തു കൈ​പ്പ​ത്തി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കണ്ണിനു സ​ര​മാ​യ താ​ര​രാ​റു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ട​യ്ക്ക​ല്‍ പോ​ലീ​സും അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment