വീ​ട്ടി​നു​ള്ളി​ല്‍  പ​ന്നി​പ്പ​ട​ക്കം നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ സ്‌​ഫോ​ട​നം; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

കാ​സ​ര്‍​ഗോ​ഡ്: വീ​ടി​നു​ള്ളി​ല്‍ പ​ന്നി​പ്പ​ട​ക്കം നി​ര്‍​മി​ക്കു​ന്ന​തി​ടെയുണ്ടായ പൊ​ട്ടി​ത്തെ​റി​യിൽ യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. കു​റ്റി​ക്കോ​ല്‍ ക​രി​വേ​ട​കം ബ​ണ്ട​ക്കൈ​യി​ലെ മോ​ഹ​ന​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യിരുന്നു സം​ഭ​വം.

മ​ടി​യി​ല്‍ വെ​ച്ച് കെ​ട്ടു​ന്ന​തി​നി​ടെ പ​ട​ക്കം അ​ബ​ദ്ധ​ത്തി​ല്‍ നി​ല​ത്തു​വീ​ണ് പൊ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.കാ​ല്‍​പാ​ദ​ത്തി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ന​നെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും സ്‌​ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ന്നു.ബേ​ഡ​കം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​ഞ്ജി​ത് ര​വീ​ന്ദ്ര​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.

കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യാ​യ മോ​ഹ​ന​ന് ഒ​രേ​ക്ക​ര്‍ കൃ​ഷി​സ്ഥ​ല​മാ​ണു​ള​ള​ത്. ക​രി​വേ​ട​ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഏ​റെ​നാ​ളാ​യി കാ​ട്ടു​പ​ന്നി​ശ​ല്യം വ​ള​രെ രൂ​ക്ഷ​മാ​ണ്.

Related posts

Leave a Comment