ചവറ: രാജ്യത്തിന്റെ അഭിമാനമായ പൈതൃക സമ്പത്തുകൾ പോലും ആർക്കും വാടകയ്ക്ക് കൊടുക്കുന്ന സ്ഥിതിയാണെന്ന് ഇന്നുള്ളതെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പൊന്മന സംസ്കൃതി ഗ്രന്ഥശാലയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായന മരിക്കുന്നു എന്ന വിലാപത്തിനിടയിലും നാടിന്റെ സാംസ്കാരിക മൂല്യങ്ങൾ നിലനിർത്താൻ ഗ്രന്ഥശാലകൾ വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്നും പന്ന്യൻ പറഞ്ഞു.
ആർ.രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി മുഖ്യ പ്രഭാഷണം നടത്തി. കെഎംഎംഎൽ ജനറൽ മാനേജർ അജയകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി.ശിവൻ, ബിന്ദു സണ്ണി, കോലത്ത് വേണുഗോപാൽ, കോഞ്ചേരിൽ ഷംസുദീൻ, ഗ്രന്ഥശാല പ്രസിഡന്റ് അനിമോൻ, സെക്രട്ടറി ആർ.മുരളി, സുഗതൻ മംഗലത്ത്, ഷാജി എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പൊന്മന നിവാസികൾ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. 51 അമ്മമാരെയും ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്കായി അവധിക്കാല സർഗാത്മക ശില്പശാലയും സംഘടിപ്പിച്ചു.