കായംകുളം: സമൂഹത്തിൽ മാതൃകാപരമായ ജീവിതം നയിച്ച് അധ്യാപകർ പുതുതലമുറക്ക് മാതൃക പകരണമെന്ന് സി.പി.ഐ.നേതാവ് പന്ന്യൻ രവീന്ദ്രൻ. അധ്യാപകനും സാഹിത്യകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പ്രഫ. കോഴിശ്ശേരി ബാലരാമന്റെ പതിനാലാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപക വൃത്തി ധന സന്പാധനത്തിനുള്ള മാർഗമായി മാത്രം കാണരുത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച നേതാവായിരുന്നു കോഴിശ്ശേരി ബാലരാമനെന്നും പന്ന്യൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി റ്റി. ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. കോഴിശേരി ബാലരാമൻ സാഹിത്യ പുരസ്കാരം പെരുന്പടവം ശ്രീധരൻ, യുവ പ്രതിഭാ പുരസ്കാരം ആദിലാകബീർ, എന്നിവർക്ക് പന്ന്യൻ രവീന്ദ്രനും പ്രശസ്തിപത്രം പ്രഫ. കോഴിശേരി ശാന്തകുമാരിയും വിതരണം ചെയ്തു.
എൻ .സുകുമാരപിള്ള, കോഴിശ്ശേരി രവീന്ദ്രനാഥ്, കെ.എച്ച്.ബാബുജാൻ, ജോണ്സണ് എബ്രഹാം. ഡോ. ആമിന, എ.ഷാജഹാൻ, എ.എ.റഹിം, വി.പ്രശാന്തൻ, കുന്പളത്തു മധുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.