മാ​ണി​യെ എൽഡിഎഫിൽ കയറ്റില്ല;  എ​ൽഡിഎ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന വാ​ശി സിപിഎ​മ്മി​ന് ഉ​ള്ള​താ​യി ക​രു​തു​ന്നി​ല്ലെന്ന് പ​ന്ന്യ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ.​എം.മാ​ണി​യെ എ​ൽഡിഎ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. മു​ന്ന​ണി വി​പു​ലീ​ക​ര​ണ​ത്തി​ൽ സി​പിഐ​ക്ക് എ​തി​ർ​പ്പി​ല്ല. മാ​ണി​യു​ടെ കാ​ര്യ​ത്തി​ൽ സിപി​ഐ നേ​ര​ത്തെ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഇ​പ്പോ​ഴും അ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണെന്നും അദ്ദേഹം ദീപികയോട് പറഞ്ഞു.

മു​ന്ന​ണി​യി​ൽ ആ​രെ​യെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. മു​ന്ന​ണി വി​പൂ​ലീ​ക​ര​ണ​ത്തി​ന് മു​ന്പ് നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​തി​ൽ പ്ര​ധാ​നം സിപിഎ​മ്മും സിപിഐ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​യാ​ണ്. മാ​ണി​യെ എ​ൽഡിഎ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന വാ​ശി സിപിഎ​മ്മി​ന് ഉ​ള്ള​താ​യി ക​രു​തു​ന്നി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ​ട​തു​പ​ക്ഷ സം​സ്കാ​ര​വു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യാ​ൽ ക്രിയാ​ത്മ​ക​മാ​യ സ​മീ​പ​നം ഉ​ണ്ടാ​കുമെന്ന് പറഞ്ഞ പന്ന്യൻ മാ​ണി​യു​ടെ കാ​ര്യ​ത്തി​ൽ അ​നു​കൂ​ല തീ​രു​മാ​നം സിപിഐ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

Related posts