തിരുവനന്തപുരം: പോലീസിനെതിരേ ആഞ്ഞടിച്ച് സിപിഐ ദേശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. രാഷ്ട്രീയപാർട്ടികളും മതസംഘടനകളും കൊടുക്കുന്ന ലിസ്റ്റിലുള്ളവരെ പ്രതികളാക്കുന്ന പോലീസ് നടപടി കേസിനെ ദുർബലപ്പെടുത്തുമെന്നും പോലീസിന്റെ ഈ പോക്ക് ആപത്താണെന്നും പന്ന്യൻ കുറ്റപ്പെടുത്തി.
സെക്രട്ടേറിയറ്റിനു മുന്നിൽ എഐവൈഎഫ് സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും കൊലപാതകം എതിർക്കപ്പെടണം. കൊലപാതക പ്രശ്നങ്ങളിൽ കർക്കശമായി നടപടിയെടുക്കാൻ പോലീസ് മുന്നോട്ട് വരണമെന്നും അദ്ദേഹം ആവ ശ്യപ്പെട്ടു.