തൃശൂർ: വർഗീയതയ്ക്കെതിരേ സോഷ്യലിസ്റ്റ്-ഇടതുമതേതര ശക്തികളുടെ മുന്നണി രൂപപ്പെടണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ. ജെഡിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ.
ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്കരൻ, ഫുട്ബോൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി, എം.എ. പൗലോസ്, പ്രിൻസ് ജോർജ്, ജെയ്സണ്‍ മാണി, കെ.കെ. ബാബു, എസ്.ജെ. വാഴപ്പിള്ളി, റോബർട്ട് ഫ്രാൻസീസ്, അജി ഫ്രാൻസീസ്, ജോർജ് കെ. തോമസ്, കാവ്യാപ്രദീപ്, വാക്സിറിൻ പെരേപ്പാടൻ, വി. രാഹുൽ, പി.ഡി. നാരായണൻ, പാപ്പച്ചൻ വാഴപ്പിള്ളി, വിൻസെന്റ് പുത്തൂർ, പി.ഐ. സൈമണ്‍ എന്നിവർ പ്രസംഗിച്ചു.