കോഴിക്കോട്: പന്നിയങ്കര റെയില്‍വെ ഓവര്‍ബ്രിഡ്ജിലെ തെരുവ് വിളക്കുകള്‍ കത്താതെയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ബ്രഡ്ജിനു മുകളിലെ ജംഗ്ഷന് മുതല്‍ പന്നിയങ്കര ജംഗ്ഷന് വരെ രണ്ട് ഭാഗത്തുമുള്ള വിളക്കുകളാണ് കത്താത്തത്. ഡിഎംആര്‍സി. അധികൃതരോട് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കെഎസ്ഇബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്ന് അറിയിച്ചതായി വ്യാപാരികള്‍ വ്യക്തമാക്കി.
കെഎസ്ഇബി. അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ വൈദ്യുതി കേബിള്‍ കട്ടായതിനാലാണ് വിളക്കുകള്‍ പ്രകാശിക്കാത്തത്, ഇതിന് കോഴിക്കോട് കോര്‍പ്പറേഷനാണ് ഫണ്ട് വകയിരുത്തേണ്ടതെന്ന് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലറോടും വിഷയങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. തിരക്കുപിടിച്ച റോഡില്‍ വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ ഈ വഴിയുള്ള യാത്രക്കാര്‍ക്കും മദ്റസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും പള്ളി, കല്യാണ മണ്ഡപം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നു.
ഫുട്പാത്തില്‍ ഇടയ്ക്കിടെ കട്ടിങ്ങ് ഉള്ളതിനാല്‍ അതില്‍ചാടി പരിക്ക് പറ്റുന്നതും സാധാരണയാണ്. ഈ വിഷയത്തില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.