ചെ​റു​പ്പ​ക്കാ​ർക്ക് അ​വ​സ​രം ല​ഭി​ക്ക​ണമെങ്കിൽ മു​തി​ർ​ന്ന​വ​ർ മാറിനി​ൽ​ക്ക​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്! ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ല; പന്ന്യന്‍ ര​വീ​ന്ദ്ര​ൻ

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സി​പി​ഐ ദേ​ശീ​യ ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ ത​വ​ണ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും വി.​ഡി സ​തീ​ശ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ത​വ​ണ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നെ കൊ​ല്ലം ജി​ല്ല​യി​ൽ സി​പി​ഐ മ​ത്സ​രി​ക്കു​ന്ന ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ത്സ​രി​ക്കാ​ൻ താ​നി​ല്ലെ​ന്ന നി​ല​പാ​ട് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കൊ​ല്ലം ജി​ല്ല സി ​പി ഐ​യു​ടെ ശ​ക്തി​കേ​ന്ദ്രങ്ങ​ളി​ലൊ​ന്നാ​ണ്. നി​ല​വി​ലെ വ​നം മ​ന്ത്രി കെ.​രാ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തു​ട​ർ​ച്ച​യാ​യി ര​ണ്ട് ടേം ​മ​ത്സ​രി​ച്ച​വ​രാ​ണ്.

കെ.​രാ​ജു ഉ​ൾ​പ്പ​ടെ പ​ല​രും ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​വാ​നി​ട​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​തി​ർ​ന്ന നേ​താ​വാ​യ പ​ന്ന്യ​നെ കെ.​രാ​ജു മ​ത്സ​രി​ക്കു​ന്ന പു​ന​ലൂ​രി​ൽ നി​ന്നോ ജ​യ​ലാ​ൽ മ​ത്സ​രി​ക്കു​ന്ന ചാ​ത്ത​ന്നൂ​രി​ൽ നി​ന്നോ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സി​പി​ഐയ്ക്കു​ള്ളി​ൽ നി​ന്നു ത​ന്നെ ശ​ക്ത​മാ​യ​ത്.

പ​ന്ന്യ​നെ​പ്പോ​ലെ മു​തി​ർ​ന്ന നേ​താ​വി​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ൽ സി​പി​എം അ​ട​ക്ക​മു​ള്ള കൊ​ല്ലം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നും താ​ത്പ​ര്യ​മാ​ണ്. എ​ന്നാ​ൽ മ​ത്സ​ര രം​ഗ​ത്തേ​ക്ക് താ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ദ്ദേ​ഹം.

ഇ​ക്കാ​ര്യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തേ​യും അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ധാ​രാ​ളം ചെ​റു​പ്പ​ക്കാ​ർ പാ​ർ​ട്ടി​യി​ലു​ണ്ട് അ​വ​ർ​ക്കൊ​ക്കെ അ​വ​സ​രം ല​ഭി​ക്ക​ണം. അ​തി​ന് ത​ന്നെ​പ്പോ​ലെ​യു​ള്ള മു​തി​ർ​ന്ന​വ​ർ മാ​റി നി​ൽ​ക്ക​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്.

പാ​ർ​ട്ടി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഈ ​മാ​സം 10 ന് ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വും 11, 12 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ലും ചേ​രും. ഇ​തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും.

തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച​വ​രെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​ത​ട​ക്കം തീ​രു​മാ​നി​ക്കു​ന്ന​ത് ഈ ​ച​ർ​ച്ച​ക​ളി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽഡി​എ​ഫി​ന് തു​ട​ർ ഭ​ര​ണം ഉ​റ​പ്പാ​ണ്. അ​ത് ല​ക്ഷ്യം വ​ച്ചു​ള്ള സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം ത​ന്നെ പാ​ർ​ട്ടി ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment