കണ്ണൂർ: പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ.വിലാപയാത്രയിൽ പങ്കെടുത്ത ഇരുപതോളം ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. 20 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാനൂർ മേഖലയിൽ സിപിഎം ഓഫിസുകൾക്ക് നേരെയാണ് വ്യാപകമായി ആക്രമണമുണ്ടായത്.
മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് ആക്രമണം നടത്തിയത്.പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് തീവച്ചു.
ഓഫീസിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്ത് വാരിയിട്ട് കത്തിച്ചു. മൂന്ന് സിപിഎം അനുഭാവികളുടെ കടയും തകര്‍ത്തു.