കണ്ണൂർ: ലീഗ് പ്രവര്ത്തകന് മന്സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് ഷിനോസിന്റെ മൊബൈല് ഫോണ് പോലീസിന് ലഭിച്ചു. ഫോണില് നിന്നും പോലീസിന് നിര്ണായക വിവരങ്ങള് ലഭിച്ചതായാണ് സൂചന.
വിശദപരിശോധനയ്ക്കായി ഫോണ് സൈബര് സെല്ലിന് കൈമാറി. സംഭവത്തില് കൂടുതല് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പാനൂരിലെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്. ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു. 11 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു.
കണ്ടാലറിയാവുന്ന മറ്റ് 14 പേർക്കും കൊലപാതകത്തിൽ ബന്ധമുണ്ട്. മൻസൂറിനെ ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. രക്തം വാർന്നാണ് മൻസൂർ മരിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കൊലക്കേസ് പ്രതി ഷിനോസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. നടപടി തലശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്.
പാനൂരിനടുത്ത് കടവത്തൂർ പുല്ലൂക്കര മുക്കിൽപീടികയിൽ പോളിംഗ് ദിനത്തിലുണ്ടായ അക്രമത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ വീട്ടിൽ മൻസൂർ (22) ആണ് മരിച്ചത്. ഇരുപത്തിയഞ്ചോളം വരുന്ന സംഘം ആയുധങ്ങളുമായി എത്തി ഭീതി പരത്തിയശേഷം ബോംബെറിഞ്ഞ് മൻസൂറിനെയും സഹോദരനെയും പരിക്കേൽപ്പിക്കുകയായിരുന്നു.