കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാംപ്രതി ജീവനൊടുക്കിയതിൽ സംശയമുണ്ടെന്ന് കെ. സുധാകരൻ എംപി.
തെളിവുകൾ നശിപ്പിക്കാൻ സിപിഎമ്മുകാർ തന്നെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയയിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾക്കൊപ്പം മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
ഫസൽ വധക്കേസിലും രണ്ടു പ്രതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വളയത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൻസൂറിന്റെ അയൽവാസി കൂടിയാണ് രതീഷ്.