കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പടുത്തിയ കേസിലെ പ്രതികൾ കൃത്യം നടത്തുന്നതിനു മുൻപ് ഒത്തു ചേരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടക്കുന്നതിന് 15 മിനിട്ട് മുൻപ് നൂറ് മീറ്റർ അകലെവച്ചാണ് പ്രതികൾ ഒത്തു ചേർന്നത്.
പ്രതികൾ ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.