തലശേരി: “ചെയർമാനെ ഇഡിയെ കൊണ്ട് ചവിട്ടി കൂട്ടി ഉത്തർ പ്രദേശിൽ കൊണ്ടു പോയിടും. ഓനെ പുറത്താക്കാൻ അധികാരമുള്ളവനാ ഞാൻ. ഓൻ എൽപി സ്കൂൾ മാഷാ..എന്റെ മുകളിൽ കയറി കമന്റ് ചെയ്യാൻ ഓൻ വളർന്നിട്ടില്ല.
ഞാനത്ര മോശക്കാരനല്ല. വെടിപ്പുള്ള തറവാട്ടിൽ പിറന്നവനാ… സമന്മാർ തമ്മിലാ ചർച്ച നടത്തേണ്ടത്. ഞാൻ ഷംസീറിനെ (നിയമസഭ സ്പീക്കർ) മൈൻഡ് ചെയ്തിട്ടില്ല പിന്നെയാ ഇവൻ.
നായിന്റെ മക്കളുടെ ( സംസ്ഥാന സർക്കാർ ) അടുത്ത് പൈസ ഒന്നുമില്ല. ആയിരക്കണക്കിന് ക്രിമിനലുകളെ കൈകാര്യം ചെയ്തു വന്നവനാ ഞാൻ ….”
മുകളിൽ പറഞ്ഞ വരികളെല്ലാം എൽഎൽബി ഉൾപ്പെടെ ബിരുദമുള്ള ഒരു നഗരസഭാ സെക്രട്ടറിയുടെ വാക്കുകളാണ്.അതും നഗരസാ ചെയർമാൻ, നിയമസഭാ സ്പീക്കർ, ഗവൺമെന്റ് എന്നിവർക്കെതിരെയുള്ളത്.
രാഷ്ട്രദീപികക്ക് ലഭിച്ച പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീണിന്റെ വിവാദ സന്ദേശത്തിലെ വാക്കുകളാണിത്.നഗരസഭാ സെക്രട്ടറിയുടെ എട്ട് മിനിറ്റും 34 സെക്കൻഡും നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശത്തിലെ വർഗീയ വിഷം തുപ്പുന്ന മറ്റ് ഭാഗങ്ങൾ കേട്ടാൽ സംസ്കാര സമ്പന്നമായ നാട് തല കുനിക്കേണ്ടി വരും…
പാനൂരിലെ നാട്ടുകാർ ഒന്നടങ്കം രാഷ്ട്രീയം മറന്ന് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരികുകയാണ്.